
കൊച്ചി : കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ വലിയ എതിർപ്പിനു കാരണമായ സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും എന്നാൽ എസ്ഐആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി ജി അരുൺ ഹർജി പരിഗണിക്കും.
നടപടികൾ നീട്ടിവയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, തദ്ദേശതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന വോട്ടർപട്ടിക പരിഷ്കരണം വോട്ടർമാരിലും ഉദ്യോഗസ്ഥതലത്തിലും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ തദ്ദേശതിരഞ്ഞെടുപ്പിനും പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പിനും രണ്ടു പട്ടികയാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനും വിയർക്കുന്നുണ്ട്. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ് ബോധവത്കരണം.
State government asks High Court to stop SIR as it is causing staff shortage















