ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിൽ വേദന പങ്കുവെച്ച് യുഎൻ, പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സെക്രട്ടറി ജനറൽ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഇന്ത്യ-പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്‌നത്തിന് സൈനിക നടപടികള്‍ പരിഹാരമല്ല. സംഘര്‍ഷം ലഘൂകരിക്കുന്നതിന് സഹായിക്കാന്‍ യു എന്‍ തയ്യാറാണെന്നും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide