ലുങ്കിയുടുത്ത് പുലർച്ചെ മൂന്ന് മണിക്ക് മുൻ പ്രസിഡന്‍റ് വിമാനത്തിൽ; മുഹമ്മദ് അബ്‍ദുൾ ഹമിദ് തായ് എയർവേയ്സിൽ രാജ്യംവിട്ടു

ധാക്ക: മുൻ ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് അബ്‍ദുൾ ഹമിദ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല സർക്കാരിനെ ഞെട്ടിച്ചു കൊണ്ടാണ് ഹമിദിന്‍റെ ഈ നാടുവിടൽ. തായ് എയർവേയ്സിന്റെ വിമാനത്തിൽ ധാക്കയിലെ വിമാനത്താവളത്തിൽ നിന്ന് ഇയാൾ രാജ്യംവിട്ടെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്. 2024ൽ വി​ദ്യാർഥി പ്രതിഷേധക്കാർക്കെതിരായ നടപടികളുടെ പേരിൽ ഹാമിദിനെതിരെ അന്വേഷണം നടക്കുകയാണ്. പ്രക്ഷോഭകരിൽ ഒരാളുടെ മരണത്തിലും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനിടെയാണ് മുൻ പ്രസിഡന്‍റ് രാജ്യം വിട്ടിരിക്കുന്നത്. 2013 മുതൽ 2023 വരെയുള്ള പത്ത് വർഷക്കാലമാണ് ഇയാൾ ബംഗ്ലാദേശിന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചത്.

ഹമിദിന്‍റെ രക്ഷപ്പെടലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെ ഇടക്കാല സർക്കാർ സസ്​പെൻഡ് ചെയ്യുകയും സ്ഥലം മാറ്റിയിട്ടുമുണ്ട്. വി​ദ്യാഭ്യാസ ഉപദേശകൻ സി ആർ അബ്രാറിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ഇടക്കാല സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക ഉപദേശക സായേദ റിസ്വാന ഹസൻ, തെഴിൽ ഉപദേശകൻ സാകാവാത്ത് ഹുസൈൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

More Stories from this section

family-dental
witywide