തെരുവുനായ കേസ്; മാംസം കഴിക്കുന്നവരാണ് മൃഗസ്നേഹവും പറഞ്ഞ് വരുന്നതെന്ന് സുപ്രീം കോടതിയിൽ സർക്കാർ

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച് കേന്ദ്ര സർക്കാർ. മാംസാഹാരം കഴിക്കുന്നതിൻ്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും മറുവശത്ത് മൃഗസ്നേഹികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണ് കോടതി ഉത്തരവിനെതിരെ മുറവിളികൂട്ടുന്നതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സുപ്രീം കോടതി തെരുവുനായകളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൽഹി-എൻസിആറി(ദേശീയ തലസ്ഥാന മേഖല)ലെ തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച മേത്ത ഒരു വർഷം 37 ലക്ഷം, ഒരു ദിവസം 10,000. ഇത് നായയുടെ കടിയേറ്റവരുടെ കണക്കാണെന്ന് കോടതിയിൽ പറഞ്ഞു. വർഷം പേവിഷബാധയേറ്റ് മരിച്ചത് 305 പേർ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ഇതിലും ഉയർന്ന സംഖ്യയാണ് കാണിക്കുന്നത്. ആരും മൃഗങ്ങളെ വെറുക്കുന്നവരല്ല. പക്ഷേ, സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ നാം പഠിക്കണമെന്നും തുഷാർ മേത്ത വ്യക്തമാക്കി.

തെരുവുനായകളുമായി ബന്ധപ്പെട്ട നിർണായകമായ ഉത്തരവ് ഓഗസ്റ്റ് 11-നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഡൽഹിയിലും പരിസരപ്രദേശത്തും മാത്രം നായയുടെ കടിയേറ്റവരുടെ വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. എട്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി-എൻസിആറിലെ തെരുവുകളിൽനിന്ന് എല്ലാ നായകളെയും പിടികൂടണം, അവയെ പാർപ്പിക്കാൻ ഷെൽട്ടറുകൾ ഹോമുകൾ നിർമ്മിക്കണം, തിരികെ വിട്ടയക്കാൻ പാടില്ല എന്നീ നിർദേശങ്ങളാണ് സുപ്രീം കോടതി നൽകിയത്.

More Stories from this section

family-dental
witywide