പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം, 4.3 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ കുലുക്കി ശക്തമായ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് ഭൂചലനം ഉണ്ടായത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് ഇന്നു പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide