
ഫിലിപ്പീൻസിനെ നടുക്കി ശക്തമായ ഭൂകമ്പം. മിൻഡാനാവോയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 62 കിലോമീറ്റർ (38.53 മൈൽ) ആഴത്തിലായിരുന്നുവെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. ആളപായമുണ്ടായോ, നാശനഷ്ടങ്ങൾ എത്രത്തോളം എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ
കഴിഞ്ഞയാഴ്ച, ഫിലിപ്പീൻസിലെ സെബു പ്രവിശ്യയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുകയും കുറഞ്ഞത് 74 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്തയാനിലെ സെന്റ് പീറ്റർ ദി അപ്പോസ്തല ഇടവകയും തകർന്നിരുന്നു. പിന്നാലെയാണ് പുതിയ ഭൂകമ്പം.