പാസഡീന മലയാളി അസോസിയേഷന്‌ ശക്തമായ നവനേതൃത്വം

ജീമോൻ റാന്നി

ഹൂസ്റ്റൺ : 1980കളിൽ ആരംഭിച്ച് നാളിതുവരെ 350ൽ പരം സാധു കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകി മുന്നേറുന്ന ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്‌മകളിലൊന്നായ പാസഡീന മലയാളി അസോസിയേഷൻ (PMA) ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട പിക്നിക്കിനോനുബന്ധിച്ച് 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി റിച്ചാർഡ്സ് സ്കറിയ ജേക്കബും വൈസ് പ്രസിഡന്റായി ഈശോ എബ്രഹാമും സെക്രട്ടറിയായി ജോമോൻ ജേക്കബും ട്രഷററായി വിൽ‌സൺ ജോണും ഓഡിറ്റർമാരായി രാജൻ ജോണും റോബിൻ ഫെറിയും സ്പോർട്സ് കോർഡിനേറ്റർ ആയി ബ്രൂണോ കോർറേയയും തിരഞ്ഞെടുക്കപ്പെട്ടു.എക്‌സിക്കുട്ടിവ് അംഗങ്ങളായി തോമസ് ഉമ്മൻ, ജോൺ ജോസഫ് കൂടത്തിനാലിൽ , ജേക്കബ് ഫിലിപ്പ്, ആന്റണി റെസ്റ്റം, ഫെലിക്സ് കാരിക്കൽ, ജോഷി വർഗീസ്, ബിജോ ചാക്കോ, ജോമി ജോം എന്നിവരെ തിരഞ്ഞെടുത്തു.

ഈ വർഷത്തെ വാർഷിക പരിപാടി നവംബർ 8 ശനിയാഴ്ച വൈകുന്നേരം ട്രിനിറ്റി മാർ തോമ ചർച്ച് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. എല്ലാ അംഗങ്ങളെയും അഭ്യൂദയകാംക്ഷികളെയും വാർഷിക പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. .

More Stories from this section

family-dental
witywide