വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും മാനേജ്മെന്റ്സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്.

അർജുൻ സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. തുടർന്നാണ് അർജുൻ്റെ കുടുംബവും മറ്റു വിദ്യാർത്ഥികളും അധ്യാപിക ആശക്കെതിരെ ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് , സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

Student Arjun suicide, Palakkad Kannadi higher Secondary School Headmaster and Class teacher suspended

More Stories from this section

family-dental
witywide