സുബീൻ ഗാർഗിൻ്റെ മരണം; അസം ജയിലിന് പുറത്ത് സംഘർഷം, അറസ്റ്റിലായവരെ ജനക്കൂട്ടത്തിന് വിട്ടു നൽകണമെന്നാവശ്യം

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിലെ ബക്സ ജില്ലാ ജയിലിന് മുന്നിലൽ സംഘർഷം. സുബീൻ ​ഗാർ​ഗിന്റെ മരണത്തിൽ അറസ്റ്റിലായ അഞ്ച് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കോടതി ഉത്തരവിനെത്തുടർന്നാണ് സംഘർഷം. പ്രതികളെ ജനക്കൂട്ടത്തിന് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലെത്തിയത്.

ആൾക്കൂട്ടം അറസ്റ്റിലായവരെയുമായി എത്തിയ വാഹനം ജില്ലാ ജയിലിന് മുമ്പിൽ തടഞ്ഞു. സംഘർഷത്തിൽ വാഹനവ്യൂഹത്തിന് നേരെ ആൾക്കൂട്ടംകല്ലെറിഞ്ഞു. പൊലീസ് വാൻ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനും പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ അക്രമാസക്തമായ ജനക്കൂട്ടം ബഹളത്തിനിടെ ഒരു പൊലീസ് വാഹനം കത്തിച്ചു.

സെപ്തംബർ 19 ന് സിം​ഗപ്പൂരിൽ വച്ചാണ് ഗായകൻ സുബീൻ ​ഗാർ​ഗ് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർ​ഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു പുറത്ത് വന്നത്. എന്നാൽ സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

Subeen Garg’s death; Clashes outside Assam jail, demand release of arrested people to the mob

More Stories from this section

family-dental
witywide