പാകിസ്ഥാന്‍ സൈനിക താവളത്തില്‍ ചാവേര്‍ ആക്രമണം : 12 പേര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരുക്ക്

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു സൈനിക താവളത്തില്‍ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. സ്‌ഫോടക വസ്തു നിറച്ച രണ്ടു കാറുകള്‍ കോമ്പൗണ്ടിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബന്നുവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാനുമായി ബന്ധമുള്ള ജയ്ഷ് അല്‍-ഫുര്‍സാന ഏറ്റെടുത്തു.

റമദാന്‍ നോമ്പ് തുറക്കുന്ന സമയമായ സൂര്യാസ്തമയത്തിനു ശേഷമാണ് ആക്രമണം നടന്നത്. റമദാന്‍ ആരംഭിച്ച ഞായറാഴ്ച മുതല്‍ പാകിസ്ഥാനില്‍ നടക്കുന്ന മൂന്നാമത്തെ തീവ്രവാദ ആക്രമണമാണിത്.

More Stories from this section

family-dental
witywide