
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ മൂന്നു മരണം. പെഷാവറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ എഫ്‌സിയുടെ ആസ്ഥാനത്താണ് ആക്രമണമെന്നും പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും പ്രാദേശിക മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണ സ്ഥലത്തുനിന്ന് പലവട്ടം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
Suicide attack on paramilitary headquarters in Peshawar; three dead














