
ന്യൂഡല്‍ഹി : സിറിയയിലെ ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ദേവാലയത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം. 22 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേറ്റു. ഭീകരസംഘടനയായ ഐഎസാണ് ചാവേര്‍ ആക്രമണത്തിനു പിന്നിലെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയില്‍ പ്രവേശിച്ച ചാവേര്‍ തുടരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു. ചാവേറിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി വിവരമുണ്ട്. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യ ചാവേര്‍ ആക്രമണമാണിത്.
Tags:















