
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിലെ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമുയർന്ന ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഫ്രാങ്കിളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.
അതേസമയം ജോസ് ഫ്രാങ്ക്‌ളിൻ തന്നെ നിരന്തരം ലൈംഗികമായി ശല്യം ചെയ്തെന്നു വീട്ടമ്മ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഗത്യന്തരമില്ലാതെയാണ് ജീവനൊടുക്കുന്നതെന്നും മകനു കൈമാറാനായി എഴുതിയ കുറിപ്പിൽ പറയുന്നു.