
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ അന്തരിച്ച മെര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍സ് അസോസിയേറ്റ് ഡയറക്ടര്‍ സുജ ജോര്‍ജിന്റെ (58) സംസ്‌കാരം സെപ്റ്റംബര്‍ 15 തിങ്കളാഴ്ച റാന്‍ഡോള്‍ഫിലെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ന്യൂജേഴ്സിയിലെ ശുശ്രുഷകള്‍ക്കു ശേഷം നടത്തും.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി, ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ മുന്‍ പ്രസിഡന്റും അമേരിക്കന്‍ മലയാളി, സംഗമം, എമേര്‍ജിംഗ് കേരള യു.എസ്.എ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്ന പന്തളം ചാലായില്‍ കുടുംബാംഗം റെജി ജോര്‍ജിന്റെ ഭാര്യയും തുമ്പമണ്‍ പേഴുംകാട്ടില്‍ പരേതരായ പി.എം. ഉമ്മന്റേയും ഏലിയാമ്മയുടെയും മകളുമാണ്.
റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. സണ്‍ഡേ സ്‌കൂളിന്റെ റീജിയണല്‍ തല ചുമതല വഹിച്ചിരുന്നു. ഏക സഹോദരന്‍ അലക്സാണ്ടര്‍ ഉമ്മന്‍ 2017 ല്‍ ഹ്യൂസ്റ്റനില്‍ അന്തരിച്ചു.
മക്കള്‍: രോഹിത് ജോര്‍ജ്, റോഷ്നി ജോര്‍ജ് (സ്റ്റോണി ബ്രൂക്ക് വിദ്യാര്‍ത്ഥിനി)
പൊതുദര്‍ശനം: സെപ്റ്റംബര്‍ 13 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതല്‍ വൈകുന്നേരം 7 വരെ: ദി മാര്‍ത്തോമ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി, 790 റൂട്ട് 10 വെസ്റ്റ്, റാന്‍ഡോള്‍ഫ്, ന്യൂജേഴ്സി 07052.
സെപ്റ്റംബര്‍ 14 ഞായര്‍ ഉച്ചയ്ക്ക് 2:30 മുതല്‍ വൈകുന്നേരം 7 വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി.
സംസ്‌കാര ശുശ്രുഷ: സെപ്റ്റംബര്‍ 15 തിങ്കളാഴ്ച രാവിലെ 9:30 മാര്‍ത്തോമ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി.
തുടര്‍ന്ന് സംസ്‌കാരം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരി, 225 റിഡ്ജ്ഡെയ്ല്‍ അവന്യൂ, ഈസ്റ്റ് ഹാനോവര്‍, ന്യൂജേഴ്സി 07936