
ന്യൂഡല്‍ഹി : കേരള ഹൈക്കോടതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി സുപ്രീംകോടതി. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നീതിപീഠം കേരള ഹൈക്കോടതിയെ വിമര്‍ശിച്ചത്. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തില്‍ കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസയച്ചു.ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.










