ഔദ്യോഗിക വസതിയില്‍ കെട്ടുകണക്കിന് പണം : ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സുപ്രീംകോടതി സുപ്രീംകോടതി വിളിച്ചു ചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗത്തിന് പിന്നാലെയാണ് തീരുമാനം.

ഇന്ന് രാവിലെ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.