
വാഷിംഗ്ടൺ — യുദ്ധകാലത്ത് നിലനിന്നിരുന്ന വിദേശ ശത്രു നിയമപ്രകാരം നടക്കുന്ന നാടുകടത്തൽ നടപടി തടയുമെന്ന് വ്യക്തമാക്കി യുഎസ് സുപ്രീം കോടതി. ടെക്സസിലെ തടങ്കലിൽ കഴിഞ്ഞിരുന്ന വെനിസ്വേലക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് വന്ന ഒരു കേസിൽ വിധി പറയുകയായിരുന്നു കോടതി.കോടതിയുടെ ഈ നടപടി തുടരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
1798 ലെ വിദേശ ശത്രു നിയമപ്രകാരം പ്രസിഡന്റ് ട്രംപ് രാജ്യത്തിന് അപകടമാണെന്ന് തോന്നുന്ന കുടിയേറ്റക്കാരെ പ്രത്യേകിച്ച് വെനിസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു കൂട്ടം കുടിയേറ്റക്കാരെ എൽ സാൽവഡോറിലെ ജയിലിലേക്ക് അയച്ചിട്ടുണ്ട്.
ടെക്സസിലെ ആൻസണിലുള്ള ബ്ലൂബോണറ്റ് ഡിറ്റൻഷൻ ഫെസിലിറ്റിയിൽ തടവിലാക്കപ്പെട്ട വെനിസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ നിന്ന് സർക്കാരിനെ താൽക്കാലികമായി വിലക്കിക്കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ മാസം താൽകാലിത ഉത്തരവ് ഇട്ടിരുന്നു.
വെള്ളിയാഴ്ച വിധി വന്നതിന് തൊട്ടുപിന്നാലെ, ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി: “സുപ്രീം കോടതി കുറ്റവാളികളെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കാൻ അനുവദിക്കില്ല!”