ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിൻ്റെ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ച കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിൻ്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. 2021-ൽ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ്റായിരുന്ന സാമുവൽ കമലേശനെ പെൻഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ കടുത്ത വിമർശവും നടത്തിയ കോടതി പിരിച്ചുവിട്ട നടപടിക്കെതിരേ ഉദ്യോഗസ്ഥൻ നൽകിയ ഹർജിയും തള്ളി.

ഹർജിക്കാരൻ്റെ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചു, “നിങ്ങൾ 100 കാര്യങ്ങളിൽ മികച്ചവരായിരിക്കാം, പക്ഷേ… ഇന്ത്യൻ സൈന്യം അതിൻ്റെ മതേതര സമീപനത്തിന് പേരുകേട്ടതാണ്. നിങ്ങൾക്ക് അവിടെ അച്ചടക്കം പാലിക്കാൻ കഴിയാത്തപ്പോൾ… നിങ്ങളുടെ സ്വന്തം സൈനികരുടെ വികാരങ്ങളെ മാനിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു,” സിജെഐ കാന്ത് പറഞ്ഞു.

ഗുരുദ്വാരയിൽ എത്താനുള്ള കമാൻഡിങ് ഓഫീസറുടെ നിർദേശം ലഫ്റ്റനന്റ്റായിരുന്ന സാമുവൽ കമലേശനെ നിരസിക്കുകയായിരുന്നു. വിശ്വാസത്തിന്റെ പേരിൽ റെജിമെൻ്റൽ പരേഡിൽ നിന്ന് വിട്ട് നിന്നതിനെ ന്യായീകരിക്കുകയും ചെയ്‌തു. സൈന്യം ഒരു മതേതര സ്ഥാപനമാണെന്നും അതിന്റെ അച്ചടക്കത്തിൽ വിട്ടുവീഴ്ച‌ ചെയ്യാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മികച്ച അച്ചടക്കം പാലിക്കേണ്ട സൈനിക ഉദ്യോഗസ്ഥൻ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന സന്ദേശം എന്താണെന്ന് കോടതി ചോദിച്ചു.

2021-ൽ സൈന്യത്തിൽ നിന്ന് തന്നെ പിരിച്ചുവിട്ട നടപടിക്കെതിരേ സാമുവൽ കമലേശൻ കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പിരിച്ചുവിട്ട നടപടിക്കെതിരേ കമലേശൻ ആദ്യം ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. മേയ് മാസത്തിൽ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ഇയാൾക്കെതിരായി സൈന്യം സ്വീകരിച്ച നടപടി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പിന്നീട് കമലേശൻ സുപ്രീം കോടതിയെ സമീപിച്ചത്.

Supreme Court upholds Army’s dismissal of officer who refused to enter gurudwara

More Stories from this section

family-dental
witywide