ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചവർ ആണ് എന്നെ കുറ്റം പറയുന്നത്- തൃശൂരിലെ വോട്ട് വിവാദത്തിൽ സുരേഷ് ഗോപി

തൃശൂർ : തൃശ്ശൂരിലെ വോട്ട് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

” ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവർ ആണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞു. ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ ഞാൻ എടുത്ത നിലപാടാണ്, അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താം”- സുരേഷ് ഗോപി പറഞ്ഞു.

More Stories from this section

family-dental
witywide