
തൃശൂർ: തൃശൂരിൽ പുറത്ത് വന്ന വോട്ടർ പട്ടിക ക്രമക്കേട് ആരോപണം മുൻനിർത്തി തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണെന്നും മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ 30,000 മുതൽ 60,000 വരെ വ്യാജ വോട്ടുകൾ ചേർത്തിരിക്കാനാണ് സാധ്യത. ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. വ്യാപകമായി വ്യാജ വോട്ട് ചേർക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വൻതോതിൽ പണം മുടക്കുന്നു. സുരേഷ് ഗോപി മോഡൽ വോട്ട് ചേർക്കൽ നടക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും സുരേഷ് ഗോപി മോഡലുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.