സര്‍ജറിക്കിടെ രോഗിയുടെ തലയോട്ടിയില്‍ ദ്വാരമിട്ടത് സര്‍ജന്റെ 12 വയസ്സുള്ള മകള്‍; ഓസ്ട്രിയയില്‍ ബ്രെയിന്‍ സര്‍ജന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പന്ത്രണ്ടു വയസുള്ള മകളെക്കൊണ്ട് സര്‍ജറിക്കിടെ സഹായം തേടിയ വനിതാ ബ്രെയിന്‍ സര്‍ജന്‍ അറസ്റ്റില്‍. സര്‍ജറിക്കിടെ മകളെക്കൊണ്ടാണ് രോഗിയുടെ തലയോട്ടിയില്‍ ദ്വാരം ഇട്ടതെന്നാണ് കേസ്. സര്‍ജന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ഇപ്പോള്‍ ക്രിമിനല്‍ വിചാരണ നേരിടുകയാണ്. റിപ്പോര്‍ട്ട് പ്രകാരം, ഓസ്ട്രിയയിലെ ഗ്രാസിലെ ഗ്രാസ് റീജിയണല്‍ ആശുപത്രിയിലെ ഒരു ഓപ്പറേഷന്‍ റൂമില്‍ 2024 ജനുവരിയിലാണ് സംഭവം നടന്നത്.

ഒരു അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ 33 വയസ്സുള്ള ഒരു ഫാം തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗുരുതരമായ പിഴവ് ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. സര്‍ജറി നടത്തിയ ബ്രെയിന്‍ സര്‍ജന്‍ തന്റെ മകളെ ഒരു ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഒരു പരിശോധനയ്ക്കായി ഒരു രോഗിയുടെ തലയോട്ടിയില്‍ ദ്വാരം ഇടാന്‍ അനുവദിക്കുകയും ചെയ്തു. കുറ്റപത്രം അനുസരിച്ച്, ശസ്ത്രക്രിയ ഏതാണ്ട് പൂര്‍ത്തിയായ ശേഷമായിരുന്നു മകളെ ഉപയോഗിച്ച് തലയോട്ടിയില്‍ ഒരു ദ്വാരം ഇട്ട് പരിശോധന നടത്തിയത്. പിന്നീട് തന്റെ മകളുടെ കഴിവിനെക്കുറിച്ച് അവര്‍ നഴ്സുമാരോട് വീമ്പിളക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ഗ്രാസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ അജ്ഞാത പരാതി ലഭിച്ചെങ്കിലും ജൂലൈ വരെ നടപടിയൊന്നും ഉണ്ടായില്ല. പരാതി മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Surgeon’s 12-year-old daughter drilled a hole in patient’s skull during surgery

More Stories from this section

family-dental
witywide