അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെയാണ് രാഹുൽ ഈശ്വർ അധിക്ഷേപിച്ചത്. അതേസമയം, അറസ്റ്റിലായ രാഹുൽ ഈശ്വർ, താൻ നിരാഹര സമരത്തിലാണെന്ന് ജയിൽ സൂപ്രണ്ടിന് എഴുതി നൽകി. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്. സെൻട്രൽ ജയിലിൽ ഡോക്ടറുടെ സേവനവും ലഭ്യമാകും.
ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ ജില്ലാ ജയിലിലേക്ക് മാറ്റിയത്. പൂർണ്ണ നിരീക്ഷണത്തിലാക്കേണ്ടതിനാലാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്യുകയായിരുന്നു. അതിജീവിതയെ അധിക്ഷേപിച്ച പരാതിയിൽ ഇന്നലെയാണ് രാഹുൽ ഈശ്വരിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയും സൈബർ ആക്രമണ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
Survivor abuse case; Rahul Easwar transferred from Poojappura District Jail to Central Jail













