അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽസിഡിസി ഡയറക്ടർ സ്ഥാനമൊഴിഞ്ഞ് സൂസൻ മൊണാരെസ്

ന്യൂയോർക്ക്: സ്ഥാനമേറ്റ് ഒരു മാസത്തിനുള്ളിൽ അപ്രതീക്ഷിതമായി രാജിവെച്ച് സൂസൻ മൊണാരെസ്. അമേരിക്കയിലെ ഉന്നത പൊതുജനാരോഗ്യ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഡയറക്ടർ സ്ഥാനമാണ് സൂസൻ മൊണാരെസ് രാജി വെച്ചിരിക്കുന്നത്.

സൂസൻ മൊണാരെസിൻ്റെ രാജിക്ക് പിന്നാലെ സി.ഡി.സിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡെബ്ര ഹൗറി, ഡോ. ഡാനിയൽ ജെർണിഗൻ, ഡോ. ഡെമെട്രെ ഡസ്കലാക്കിസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും രാജിവെച്ചു. എന്നാൽ രാജിക്ക് പിന്നിലെ കാരണം എച്ച്എച്ച്എസ് വ്യക്തമാക്കിയിട്ടില്ല.

സമൂഹമാധ്യമത്തിലൂടെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സിഡിസി ഡയറക്ടർ സ്ഥാനത്ത് സൂസൻ മൊണാരെസ് ഇനി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്തതും അപകടകരവുമായ നിർദേശങ്ങൾ അംഗീകരിക്കാൻ അവർ വിസമ്മതിച്ചതാണ് രാജിയുടെ കാരണമെന്നാണ് സൂസൻ മൊണാരെസിന്റെ അഭിഭാഷകർ അറിയിക്കുന്നത്.

More Stories from this section

family-dental
witywide