
ബേൺ: പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നേരത്തെ പാസാക്കിയ നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ പിഴ നൽകേണ്ടി വരും. വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് (എസ്‌വിപി) ബുർഖ നിരോധനം ആദ്യം മുന്നോട്ടുവെച്ചത്.
‘തീവ്രവാദം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആവശ്യം ഉന്നയിച്ചത്. നിർദേശത്തെ രാജ്യത്തെ മുസ്ലിം സംഘടനകൾ എതിർത്തിരുന്നു. അഭിപ്രായ സര്‍വേയിൽ ഭൂരിപക്ഷവും നിരോധനത്തെ അനുകൂലിച്ചു.
Switzerland ban Burqa