
വാഷിങ്ടണ്‍: ലോകശ്രദ്ധ ആകര്‍ഷിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അഹമ്മദ് അല്‍-ഷറയും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ച യുഎസ്-സിറിയ ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം കുറിക്കുമോ? എന്ന കാത്തിരിപ്പാലാണ് ലോകരാഷ്ട്രീയം. കാരണം മുമ്പ് അല്‍-ഷറയുടെ തലയ്ക്ക് ഒരിക്കല്‍ 10 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടാനായിരുന്നു നിര്‍ദേശം.
നവംബര്‍ 10 നാണ് വൈറ്റ് ഹൗസില്‍ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ചകള്‍ നടത്തുക. ഇത് ഒരു സിറിയന്‍ രാഷ്ട്രത്തലവന്റെ ആദ്യ യുഎസ് സന്ദര്‍ശനംകൂടിയാണ്. പതിറ്റാണ്ടുകളുടെ അന്താരാഷ്ട്ര ഒറ്റപ്പെടലില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന സിറിയയ്ക്ക് ഇത് ഒരു വഴിത്തിരിവായി മാറും. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
മെയ് മാസത്തില്‍ സൗദി അറേബ്യയില്‍ വെച്ച് ട്രംപ് അല്‍-ഷറയെ കണ്ടിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേതാക്കളുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയോടനുബന്ധിച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. 25 വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. 2000 ല്‍ ജനീവയില്‍ ഹാഫിസ് അസദ് ബില്‍ ക്ലിന്റനെ കണ്ടതിന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റുമായി നേരിട്ട് ചര്‍ച്ച നടത്തുന്ന ആദ്യ സിറിയന്‍ നേതാവാണ് അല്‍- ഷിറ.
അല്‍-ഷറയ്ക്ക് അല്‍-ഖ്വയ്ദയുമായി ബന്ധമുണ്ടായിരുന്നു. സിറിയന്‍ യുദ്ധത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇറാഖില്‍ യുഎസ് സേനയുമായി പോരാടുന്ന വിമതരോടൊപ്പം ഇദ്ദേഹവും ചേര്‍ന്നിരുന്നു. കുപ്രസിദ്ധമായ അബു ഗ്രൈബ് ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.
Syrian President Ahmed al-Shara will meet Trump on November 10















