ഡിട്രോയിറ്റിൽ സീറോ മലബാർ കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫ് വിജയകരം

ബീനാ വള്ളിക്കളം

ഷിക്കാഗോ: 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ഡിട്രോയിറ്റിലെ സെൻറ് തോമസ് പള്ളിയിൽ നവംബർ 16ന് നടത്തി.

കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫിനായി കത്തീഡ്രൽ ഇടവക അസിസ്റ്റൻറ് വികാരി ഫാ: യൂജിൻ ജോസഫിനോടൊപ്പം പബ്ലിസിറ്റി & മാർക്കറ്റിംഗ് ചെയർ സജി വർഗീസ്, കോർഡിനേറ്റർമാരായ സന്തോഷ് കാട്ടൂക്കാരൻ, ജിതേഷ് ചുങ്കത്ത്, റോമിയോ കാട്ടൂക്കാരൻ , ബിജോയ് തോമസ്, എന്നിവരും എത്തിയിരുന്നു. ഫാ: യൂജിൻ ഏവരെയും കൺവെൻഷനിൽ പങ്കുചേരുവാനായി ക്ഷണിച്ചു.

കൺവെൻഷന്റെ ഇടവകയിൽ നിന്നുള്ള പ്രതിനിധികളായ ബൈജി ജോസഫ്, കുഞ്ഞച്ചൻ മണലേൽ, സൈജൻ കണിയോടിക്കൽ, ബ്രിജിഡ് ജേക്കബ്, ആൻ മസ്കരേനാസ് ട്രസ്റ്റിമാരായ ജോസ് ഫിലിപ്പ്, ജയ്മോൻ ജേക്കബ്, ക്രിസ് മൂഴയിൽ എന്നിവർ കിക്കോഫ് മനോഹരമാക്കുവാൻ നേതൃത്വം നൽകി. സജി വർഗീസ് കൺവെൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരി ഫാ: വിൽസൺ കണ്ടങ്കരി ഉറപ്പുനൽകി.

കൺവൻഷനൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിൽ എല്ലായിടത്തും ഉള്ള സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ ഒന്നിച്ച് ചേർക്കുന്ന ഈ മഹാസമ്മേളനം കടലുകൾക്കിപ്പുറവും വിശ്വാസവും സംസ്കാരവും ഹൃദയത്തിൽ ചേർത്തുനിർത്തുന്ന ഏവർക്കും ഒന്നിച്ചു ചേരാനും, പരസ്പര സ്നേഹം പങ്കുവയ്ക്കുവാനും, വിശ്വാസപ്രഘോഷണം നടത്തുവാനും ഉള്ള ഒരു അവസരം ആയിരിക്കും.

നാല് ദിവസങ്ങളിലായി നടത്തുന്ന ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിരിക്കുന്നു. എല്ലാ വിശ്വാസികളെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായി രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് അറിയിച്ചു.

രൂപതയിലെ എല്ലാ പള്ളികളിലെയും കൺവൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി കൺവൻഷൻ പ്രതിനിധികൾ ഇടവക സന്ദർശനം നടത്തിവരുന്നു.

വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.

ഡിട്രോയിറ്റ് ഇടവകയിലെ വികാരിയച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. ഇരുപതിൽപരം രജിസ്ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിനു കൈമാറി.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Syro-Malabar Convention registration kickoff in Detroit a success

More Stories from this section

family-dental
witywide