മൂടല്‍മഞ്ഞില്‍ അപ്രത്യക്ഷമായി താജ്മഹല്‍; അടുത്തുനില്‍ക്കുന്ന മനുഷ്യരെപ്പോലും കാണാനാകാത്ത അവസ്ഥ

ഡൽഹിയിലെ ഇന്നത്തെ കനത്ത മൂടൽമഞ്ഞിൽ താജ്മഹൽ അപ്രത്യക്ഷമായി. ദിവസങ്ങളായി തുടരുന്ന മൂടൽമഞ്ഞിലും വിഷപ്പുകയിലുമാണ് ഇന്ന് താജ്മഹൽ കാണാൻ പോലുമാകാത്ത സാഹചര്യമായത്. മലിനമായ വായുവും മൂടൽമഞ്ഞും കൂടി ചേര്‍ന്നതോടെ ആഗ്രയിൽ അടുത്തുനില്‍ക്കുന്ന മനുഷ്യരെപ്പോലും കാണാനാകാത്ത അവസ്ഥയായിരുന്നു. താജ്മഹല്‍ കാണാനെത്തിയ വിനോദസഞ്ചാരികള്‍ പകര്‍ത്തിയ മൂടൽമഞ്ഞിലെ താജ് മഹലിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മഞ്ഞ് മൂടിയതോടെ ലോകാത്ഭുതം തൊട്ടുമുന്നിലുണ്ടായിട്ടും കാണാനാകാതെ നിരാശരായി മടങ്ങേണ്ടിവന്നു ചില വിനോദസഞ്ചാരികള്‍ക്ക്. ആഗ്രയില്‍ തണുപ്പും കനത്ത മൂടല്‍മഞ്ഞും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ ആഗ്രയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തിസമയം മാറ്റി. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെയാണ് സ്‌കൂളുകള്‍ പ്രവർത്തിക്കുക.

Taj Mahal disappears in fog; even people standing nearby cannot be seen

More Stories from this section

family-dental
witywide