
ന്യൂഡല്‍ഹി : ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ തടിച്ചുകൂടിയ ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പോര്‍ട്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് അത് സംഭവിച്ചത്. താലിബാന്‍ നിര്‍ദ്ദേശപ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കാന്‍ സജ്ജമാക്കിയത് പതിമൂന്നുവയസുള്ള കുട്ടിയെ. ഇതേ കുട്ടിയുടെ കുടുംബത്തിലുള്ള 13 പേരെ കൊലപ്പെടുത്തിയ വ്യക്തിയെയാണ് ഇതേ കുട്ടിയെ ഉപയോഗിച്ച് ഇല്ലാതാക്കിയത്. കുട്ടിയുടെ കുടുംബാംഗങ്ങളുടെയും നിര്‍ദേശ പ്രകാരമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.
കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മംഗള്‍ എന്ന വ്യക്തിയെയാണ് കുട്ടി മൂന്നുപ്രാവശ്യം വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. സുപ്രീം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മംഗളിനെതിരെ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ വിധിക്കുകയും, ഇത് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകരിക്കുകയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പിലാക്കിയത്.















