
പാരീസ്: റെയിൽവെ സ്റ്റേഷനിൽ മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ച യുവാവിന് 17,522 രൂപ പിഴ(200 ഡോളർ) ചുമത്തി. ഫ്രാൻസിലാണ് സംഭവം. ഫോണിൽ സഹോദരിയോടാണ് യുവാവ് സംസാരിച്ചത്. സ്പീക്കർ ഓഫാക്കാതെ സംസാരം തുടര്‍ന്നാൽ പിഴ ചുമത്തേണ്ടി വരുമെന്ന് സുരക്ഷ ഉദ്യോഗസ്ഥ ഇതോടെ യുവാവിന് മുന്നറിയിപ്പ് നൽകി. എന്നാല്‍, ഇത് തമാശയാണെന്നാണ് യുവാവ് വിചാരിച്ചത്. തുടര്‍ന്നും സ്പീക്കറിൽ സംസാരിച്ചതോടെ പിഴ ചുമത്തുകയായിരുന്നു.
ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവാവ്.ഇതേ വിഷയത്തിൽ റെഡ്ഡിറ്റിൽ വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും പോലുള്ള തിരക്കേറിയ ഇടങ്ങളിൽ ആളുകൾ ഹെഡ്ഫോൺ പോലും ഉപയോഗിക്കാതെ ഫോണിൽ വലിയ ശബ്ദത്തിൽ വിഡിയോ കാണുന്നത് ശീലമാക്കിയ അവസ്ഥയാണ്. ഇത് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് പ്രധാന വിമർശനം. പൊതുയിടങ്ങളിൽ വെച്ച് വിഡിയോ കോൾ ചെയ്യുമ്പോൾ ഉറപ്പായും ഹെഡ്ഫോണോ ഇയർ ബഡുകളോ ഉപയോഗിക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.