തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് അന്ത്യം. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങി.

സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എസ്‌ കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തെനാലി, വസൂൽരാജ എംബിബിഎസ്, റെഡ് ‌തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. നിലവിൽ ചെന്നൈ അഡയാറിലെ വസതിയിലാണ് മൃതദേഹം.

More Stories from this section

family-dental
witywide