സാങ്കേതിക തകരാറ് : എയർ ഇന്ത്യ മുംബൈ-ലണ്ടൻ വിമാനം 6 മണിക്കൂറിലധികം വൈകി; ഉറക്കം പോലുമില്ലാതെ കാത്തിരുന്ന് യാത്രക്കാർ

മുംബൈ: സാങ്കേതിക തകരാറുമൂലം എയര്‍ ഇന്ത്യ മുംബൈ-ലണ്ടന്‍ വിമാനം 6 മണിക്കൂറിലധികം വൈകിയതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് ശനിയാഴ്ച രാവിലെ 6:30 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം AI129 ആണ് വൈകിയത്. വിമാനം ഉച്ചയ്ക്ക് 1:00 മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. വലഞ്ഞ യാത്രക്കാര്‍ക്ക് ലഘുഭക്ഷണം അടക്കം നല്‍കിയിട്ടുണ്ടെന്നും അവരെല്ലാം മുംബൈ വിമാനത്താവളത്തില്‍ തന്നെ തുടരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ബോര്‍ഡിംഗ് അര മണിക്കൂര്‍ വൈകുമെന്ന് ആദ്യം അറിയിച്ചതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. വിമാനത്തില്‍ കയറിയതിനുശേഷം, സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇറങ്ങേണ്ടിവരുമെന്ന് സൂചിപ്പിക്കുന്ന ഒരു അറിയിപ്പ് ലഭിക്കുകയായിരുന്നു.

പുലര്‍ച്ചെയുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ നിരവധി യാത്രക്കാര്‍ തലേന്ന് രാത്രി ഉറങ്ങിയിരുന്നില്ലെന്നും വിമാനം വൈകിയതുകാരണം ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും പലരും പങ്കുവെച്ചു.

അതേസമയം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐഎ) വെള്ളിയാഴ്ച രാവിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം വിമാനങ്ങള്‍ വൈകിയിരുന്നു. ഇന്നലെ കുറഞ്ഞത് 100 വിമാനങ്ങളെങ്കിലും വൈകിയതായി ഡല്‍ഹി വിമാനത്താവളം അറിയിച്ചു. ഏറ്റവും പുതിയ ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Technical glitch: Air India Mumbai-London flight delayed by over 6 hours.

More Stories from this section

family-dental
witywide