ദില്ലി: ദില്ലി വിമാനത്താവളത്തിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരമായെങ്കിലും ചില വിമാനങ്ങൾ വൈകുന്നത് തുടരുന്നു. എങ്കിലും ഭൂരിഭാഗം വിമാനങ്ങളും കൃത്യ സമയം പാലിക്കുന്നുണ്ടെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും, യാത്രക്കാർ വിമാന കമ്പനികളുമായി പരമാവധി സമ്പർക്കം പുലർത്തണമെന്നും ഇന്നും ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു.
ഇന്നലെ 800 വിമാനങ്ങളാണ് തകരാർ കാരണം വൈകിയത്. കഴിഞ്ഞ ദിവസം എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്തിരുന്നത്. ഇതേതുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ ദില്ലി വിമാനത്താവളത്തിൽ കുടുങ്ങി.
അതേസമയം, ദില്ലി വിമാനത്താവളത്തിന്റെ സങ്കേതിക തകരാർ രാജ്യതെ പറ്റ്ന, മുംബൈ തുടങ്ങിയ പല വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.
Technical glitch at Delhi airport; Flights continue to be delayed despite resolution















