കൊച്ചിയിൽ നിന്ന് ഷാർജിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ഇന്ന് ഉച്ചയ്ക്ക് 2 :35 ന് പോകേണ്ട വിമാനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. യാത്രക്കാരെ കയറ്റി റൺവേയിലേക്ക് കേറിയ ശേഷമാണ് അധികൃതർക്ക് തകരാർ മനസ്സിലായത്. തുടർന്ന് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ തകരാർ ഉടൻ പരിഹരിച്ചുകൊണ്ട് യാത്രതുടരാമെന് അധികൃതർ വ്യക്തമാക്കിയെങ്കിലും വിമാനത്തിൽ ഇനി യാത്രചെയ്യാൻ ഇല്ലെന്നാണ് യാത്രക്കാർ അറിയിച്ചത്. തുടർന്ന് പകരം സംവിധാനം എത്രയും വേഗം ഒരുക്കി നൽകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. കുട്ടികളും മുതിർന്നവരുമടക്കം 100 ഓളം പേരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്.
Technical glitch on Air India flight from Kochi to Sharjah; Passengers say they should travel on another flight










