പട്‌ന: ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുകേഷ് സാഹ്‌നിയാണ്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് ഹോട്ടല്‍ മൗര്യയില്‍ നടന്ന സംയുക്ത സമ്മേളനത്തില്‍ ഗെഹ്‌ലോട്ട് പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ പരിഹരിച്ച് മുന്നോട്ടു പോകുക എന്ന കോൺഗ്രസിന്റെ തീരുമാനത്തിൻ്റെ ഭാഗമായാണിത്. സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെ ഇൻഡ്യ സഖ്യത്തിൽ ഉയർന്നു വന്ന പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. സീറ്റ് എണ്ണത്തിൽ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കോൺഗ്രസിന്റെ വാദം. നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. അതേസമയം, ബിഹാറിൽ എൻഡിഎ, സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചു.
Tejaswi Yadav is the chief ministerial candidate of the grand alliance in Bihar















