പ്രതിപക്ഷ നേതാവുണ്ടാകും, രാഘോപൂരിൽ ഹാട്രിക്ക് ജയം പിടിച്ചെടുത്ത് തേജസ്വി യാദവ്; 14,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം കനത്ത തോൽവി നേരിട്ടപ്പോൾ തേജസ്വി യാദവ് രാഘോപൂരിൽ പൊരുതി ജയിച്ചു. ബിജെപി സ്ഥാനാർഥി സതീഷ് കുമാറിനെ 14,532 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തേജസ്വി പരാജയപ്പെടുത്തിയത്. 1,18,597 വോട്ടുകൾ നേടിയ തേജസ്വി, എതിരാളിയുടെ 1,04,065 വോട്ടുകളെ മറികടന്നു. യാദവ് കുടുംബത്തിന്റെ കോട്ടയായ ഈ മണ്ഡലത്തിൽ മൂന്നാം തവണയാണ് തേജസ്വിയുടെ വിജയം. ഇതോടെ പ്രതിപക്ഷ നേതാവായി തേജസ്വി വീണ്ടുമെത്താനുള്ള സാധ്യത തെളിഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തേജസ്വി മുന്നിലെത്തിയെങ്കിലും പിന്നീട് പിന്തള്ളപ്പെട്ടു. എന്നാൽ അവസാന റൗണ്ടുകളിൽ കാര്യങ്ങൾ മാറി. 2015-ൽ 22,733 വോട്ടിന്റെയും 2020-ൽ 38,174 വോട്ടിന്റെയും ഭൂരിപക്ഷത്തോടെ ജയിച്ച തേജസ്വി, ഇത്തവണയും 2020-ലെ എതിരാളി സതീഷ് കുമാറിനെയാണ് തോൽപ്പിച്ചത്. ലാലു പ്രസാദ് യാദവും റാബ്രി ദേവിയും മുൻപ് മുഖ്യമന്ത്രിമാരായത് ഈ മണ്ഡലത്തിൽ നിന്നാണ്.

മഹാസഖ്യത്തിന്റെ വോട്ടുകൊള്ളയും തൊഴിലില്ലായ്മയും ഉയർത്തിയ പ്രചാരണം ബിഹാർ വോട്ടർമാരെ സ്വാധീനിച്ചില്ല. ആദ്യം പ്രചാരണം ആരംഭിച്ച സഖ്യത്തിന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികളും വോട്ടർ അധികാര യാത്രയും ഗുണം ചെയ്തില്ല. പല ജില്ലകളിലും സീറ്റുകൾ നഷ്ടപ്പെട്ടു.

More Stories from this section

family-dental
witywide