
ടെല്‍ അവീവ്: ചൊവ്വാഴ്ച ടെല്‍ അവീവില്‍ കത്തിക്കുത്തേറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. അക്രമി കൊല്ലപ്പെട്ടതായാണ് വിവരം. നഹലത് ബിന്യാമിന്‍ സ്ട്രീറ്റിലായിരുന്നു അക്രമി മൂന്ന് സാധാരണക്കാരെയും ഗ്രുസെന്‍ബര്‍ഗ് സ്ട്രീറ്റില്‍ ഒരു സാധാരണക്കാരനെയും ആക്രമിച്ചത്. ഒരാളുടെ പരുക്ക് കഴുത്തിലാണെന്നും ഗുരുതരാവസ്ഥയിലായ ഇരയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. മരിച്ച അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. അതിനിടെ, ഹമാസ് ഒരു പ്രസ്താവനയില്‍ ആക്രമണത്തെ ‘വീരോചിതം’ എന്ന് പ്രശംസിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നാല് ദിവസത്തിനിടെ ടെല്‍ അവീവില്‍ നടക്കുന്ന രണ്ടാമത്തെ കത്തി ആക്രമണമാണിത്.