
കൊച്ചി : എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ പീഡനത്തിരയായി. കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ ആണ്‍ സുഹൃത്തെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ കസ്റ്റഡിയിലെടുത്തു.
എറണാകുളം കുറുപ്പുംപടിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്. അമ്മയുടെ ആണ്‍ സുഹൃത്ത് രണ്ടു വര്‍ഷത്തോളമാണ് കുട്ടികളെ പീഡിപ്പിച്ചത്.
കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പെരുമ്പാവൂര്‍ എ എസ് പി വ്യക്തമാക്കി.














