ഭീകരാക്രമണ സാധ്യത : രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം; ആളില്ലാത്ത ലഗേജുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം

ന്യൂഡല്‍ഹി : രാജ്യത്തിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അതീവ ജാഗ്രത. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 02 വരെയുള്ള ദിവസങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി.സി.എ.എസ്).

വിമാനത്താവളങ്ങള്‍, ഹെലിപ്പാഡുകള്‍, ഫ്‌ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയ വ്യോമയാന കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കാന്‍ ബി.സി.എ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയകരമായ പ്രവര്‍ത്തനങ്ങളോ ആളില്ലാത്ത ലഗേജുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് യാത്രക്കാര്‍ക്കും നിര്‍ദേശം നല്‍കും.

അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ തയാറെടുപ്പുകള്‍ നടത്താനും വ്യോമയാന പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായ ഇടപെടലുകള്‍ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ നടപ്പാക്കാനും എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് ഡയറക്ടര്‍മാര്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.

More Stories from this section

family-dental
witywide