മോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി, അതും യുഎസ് യാത്രയ്‌ക്കൊരുങ്ങുമ്പോള്‍; ഒടുവില്‍ പിടിയിലായത് മനോദൗര്‍ബല്യമുള്ള ആള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായി. വ്യാജ ഭീഷണി മുഴക്കിയ സംഭവത്തില്‍ മുംബൈ പൊലീസാണ് ഒരാളെ അറസ്റ്റുചെയ്തത്.

പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനു മുന്‍പാണ് മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ കോള്‍ വന്നത്. പ്രധാനമന്ത്രി യുഎസിലേക്ക് പോകുമ്പോള്‍ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ഭീഷണി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. ഇയാള്‍ മനോദൗര്‍ബല്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide