കശ്മീരില്‍ ഭീകരര്‍ക്ക് പുതിയ ഒളിത്താവളം; ഭൂഗര്‍ഭ ബങ്കറുകളെ ഒളിയിടമാക്കുന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ പുതിയ ഒളിത്താവളമായി ഭൂഗര്‍ഭ ബങ്കറുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍പ് പ്രദേശത്തെ വീടുകളിലാണ് ഭീകരര്‍ അഭയം പ്രാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സുരക്ഷിതമല്ലെന്നുകണ്ട് ഇടതൂര്‍ന്ന വനങ്ങളിലും ഉയര്‍ന്ന മലനിരകളിലും ബങ്കറുകള്‍ സ്ഥാപിച്ച് അതിനകത്താണ് ഭീകരര്‍ ഒളിച്ചുകഴിയുന്നതെന്ന് സൈന്യം പറയുന്നു. ഈ മാറ്റം സൈന്യത്തിനും മറ്റ് സുരക്ഷാ സേനയ്ക്കും ഒരു പുതിയ വെല്ലുവിളി ഉയര്‍ത്തുന്നു.

കഴിഞ്ഞയാഴ്ച കുല്‍ഗാം ജില്ലയിലെ കുന്നിന്‍ പ്രദേശങ്ങളില്‍ നടന്ന ഒരു ഏറ്റുമുട്ടലിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. ഏറ്റുമുട്ടല്‍ പുരോഗമിക്കുന്ന ഒരു ഭൂഗര്‍ഭ അ കണ്ടെത്തുകയും ചെറിയ ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കറുകള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയും ഇവിടെ നിന്നും കണ്ടെടുത്തു. കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലും ജമ്മു മേഖലയിലെ പിര്‍ പഞ്ചലിന് തെക്കും ഇത്തരത്തിലുള്ള ബങ്കറുകളുള്ളതായാണ് വിവരം.

More Stories from this section

family-dental
witywide