താഴത്തില്ലെടാ! മസ്ക് പറഞ്ഞത് സത്യം; ട്രംപ് ഹോട്ടലിന് മുന്നിൽ സ്ഫോടനത്തിന് ഉപയോ​ഗിച്ച ടെസ്ല ട്രക്കിന്റെ ടയർ പോലും പൊട്ടിയില്ല

വാഷിങ്ടൺ: ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിനു മുന്നിൽ നടത്തിയ സ്‌ഫോടനത്തിനായി ഉപയോ​ഗിച്ച ടെസ്ല ട്രക്കിന്റെ കുറച്ചു ഭാഗത്തെ കേടുപാടുകൾ ഒഴിച്ചാൽ ട്രക്ക് അധികം പരിക്കുകളില്ലാത്ത അവസ്ഥയിൽ. ട്രക്കിന്റെ ഡോറുകൾ അടഞ്ഞ് തന്നെ കിടന്നു. സ്‌ഫോടനം നടന്ന ബെഡിന്റെ ഡോറും അടഞ്ഞ് കിടക്കുകയായിരുന്നു. ചക്രങ്ങൾക്കും യാതൊരു കേടുപാടുമില്ല. ട്രക്കിന്റെ വ്യത്യസ്തമായ ഡിസൈൻ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമായെന്ന് ലാസ് വേഗാസ് പൊലീസ് നിരീക്ഷിച്ചിട്ടുണ്ട്.

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച ട്രക്കിന്റെ ബുള്ളറ്റ് പ്രൂഫ് ബോഡി സ്‌ഫോടനത്തിന്റെ ആഘാതം കുറച്ചു. ട്രംപ് ടവറിന്റെ അടുത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെങ്കിൽ പോലും വാതിലിന്റെ ഗ്ലാസുകൾ പോലും തകർന്നിരുന്നില്ല. തീവ്രവാദ ആക്രമണം നടത്താൻ തെരഞ്ഞെടുത്ത വാഹനം അബദ്ധമായിപ്പോയെന്നാണ് മസ്‌ക് സ്‌ഫോടനം നടന്ന ട്രക്കിന്റെ ചിത്രം പങ്കുവെച്ച് തന്റെ എക്‌സിൽ കുറിച്ചത്. ഏറ്റവും സുരക്ഷിതമായ ട്രക്ക് എന്ന രീതിയിലായിരുന്നു മസ്‌ക് സൈബർ ട്രക്ക് അവതരിപ്പിച്ചത്.

മുന്തിയ ഇനം സ്റ്റെയിൻലെസ് സ്റ്റീലായ 30എക്‌സ് കൊണ്ട് നിർമിച്ച സൈബർ ട്രക്ക് ബുള്ളറ്റ് പ്രൂഫാണെന്നും ബ്ലാസ്റ്റ് പ്രൂഫാണെന്നും മസ്‌ക് അവകാശപ്പെട്ടിരുന്നു.

tesla truck unbroken in Las Vegas explode

More Stories from this section

family-dental
witywide