ടെക്‌സസ് ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ പ്രഖ്യാപിച്ചു

ടെക്‌സാസ് : ടെക്‌സസ് ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി (ടിസിയു) ടെക്‌സാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ പ്രഖ്യാപിച്ചു. 2026 അധ്യയന വര്‍ഷം മുതല്‍, ‘ടിസിയു ഫോര്‍ ടെക്‌സന്‍സ്’ എന്ന പുതിയ പദ്ധതിയിലൂടെ യോഗ്യരായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. മാത്രമല്ല, ഭക്ഷണം, താമസം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.

Pell Grantsന് അര്‍ഹതയുള്ള ടെക്‌സസ് നിവാസികളായ ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവര്‍ വാര്‍ഷിക വരുമാനം 70,000 ഡോളറില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാകണം.

യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സാമ്പത്തിക സഹായം പുതുക്കുന്നതിന് വര്‍ഷം തോറും അപേക്ഷിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥിയുടെ ആവശ്യത്തെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും യോഗ്യത വീണ്ടും വിലയിരുത്തപ്പെടും.

“വിദ്യാർത്ഥികൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു: നിങ്ങൾക്ക് താൽപ്പര്യവും കഴിവുമുണ്ടെങ്കിൽ, ഞങ്ങളുടെ പിന്തുണയുണ്ട്,” ടിസിയു ചാൻസലർ ഡാനിയേൽ ഡബ്ല്യു. പുള്ളിൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ടിസിയുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

More Stories from this section

family-dental
witywide