
ടെക്‌സസ് : ടെക്‌സസിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ 19കാരിയുടെ മൃതദേഹം കണ്ടെത്തി. ക്യാംപ് മിസ്റ്റിക് കൗണ്‍സിലര്‍ കാതറിന്‍ ഫെറുസ്സോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാലാം തീയതിയുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം 11നാണ് ലഭിച്ചതെന്ന് കുടുംബം പറഞ്ഞു. അടുത്തിടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ കാതറിന്‍, ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭാസത്തിന് ചേരാന്‍ പദ്ധതിയിട്ടിരുന്നു.
കെര്‍ കൗണ്ടിയിലുള്ള ക്യാംപ് മിസ്റ്റിക്, വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച പ്രദേശങ്ങളിലൊന്നായിരുന്നു.