ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന തള്ളി തായ്‌ലൻഡ്; കംബോഡിയക്കെതിരെ സൈനിക നടപടി തുടരും

തായ്‌ലൻഡിന്റെ പരമാധികാരത്തിന് കംബോഡിയ ഭീഷണിയാകുന്നത് അവസാനിക്കുന്നതു വരെ സൈനിക നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി അനുതിൽ ചാൻവിരാകുൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന തള്ളിയാണ് തായ്‌ലൻഡിൻ്റെ ഈ പ്രസ്താവന. ഡോണൾഡ് ട്രംപ് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്നും കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നില്ലെന്നും തായ്‌ലൻഡ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, തായ്‌ലൻഡ് രണ്ട് എഫ് – 16 വിമാനങ്ങൾ ഉപയോഗിച്ച് ഏഴിടങ്ങളിൽ ബോംബ് വർഷിച്ചുവെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്നും തായ്‍ലൻഡ്- കമ്പോഡിയൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നേരത്തെ തായ്ലന്‍ഡ് – കംബോഡിയ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് രംഗത്ത് വന്ന യൂറോപ്യന്‍ യൂണിയൻ, അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തെ തുടർന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കടന്നു.

Thailand rejects Trump’s ceasefire statement; military action against Cambodia to continue

More Stories from this section

family-dental
witywide