‘തലവര’; അര്‍ജുന്‍ അശോകന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് എത്തി

അഖിൽ അനിൽകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ തലവര ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകനും രേവതി ശർമ്മയുമാണ് നായകനും നായികയുമായി എത്തുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ റീലിസ് ഓഗസ്റ്റ് 15നാണ് റിലീസിനൊരുങ്ങുന്നത്.

അഖിൽ അനിൽകുമാർ ഒരുക്കിയ കഥയുടെ തിരക്കഥ അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് രചിച്ചിരിക്കുന്നത്. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

More Stories from this section

family-dental
witywide