തിരുവനന്തപുരമേ, നന്ദി, ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകർക്കും നന്ദി. ഫലം യാഥാർത്ഥ്യമാക്കാൻ സഹായിച്ച, അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച, കേരളത്തിലെ തലമുറകളുടെ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും ഓർമ്മിക്കേണ്ട ദിവസമാണിതെന്നും പ്രധാനമന്ത്രി കുറിച്ചു.

പ്രവർത്തകരാണ് നമ്മുടെ ശക്തി, അവരിൽ അഭിമാനമുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപി, എൻ‌ഡി‌എ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി. കേരളം യു‌ഡി‌എഫിനെയും എൽ‌ഡി‌എഫിനെയും കൊണ്ട് മടുത്തു. നല്ല ഭരണം നൽകാനും എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു ഓപ്ഷനായി അവർ എൻ‌ഡി‌എയെ കാണുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

Thank you Thiruvananthapuram, the victory of the BJP-NDA alliance is a defining moment in Kerala politics, says PM

More Stories from this section

family-dental
witywide