
ന്യൂഡല്‍ഹി : വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും അതിനാല്‍ കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നുമാണ് തരൂര്‍ പറഞ്ഞത്. ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂര്‍ ഈ പരാമര്‍ശം നടത്തിയത്.
അടിയന്തിരാവസ്ഥയെ വിമര്‍ശിച്ചുള്ള തരൂരിന്റെ ലേഖനം വലിയ ചര്‍യായതിനു പിന്നാലെയാണ് പുതിയ മോദി പരാമര്‍ശം എത്തിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ലേഖനത്തില്‍ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തില്‍ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്ന ലേഖനത്തിനു പിന്നാലെയുള്ള തരൂരിന്റെ മോദി സ്തുതിയും വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.