
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ച $100,000 H-1B വിസ ഫീസ് സംബന്ധിച്ച് വ്യക്തത വരുത്തി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
$100,000 H-1B വിസ ഫീസ് പുതിയ വിസ അപേക്ഷകൾക്ക് മാത്രമേ ബാധകമാകൂ എന്നും ഇത് വാർഷിക ചാർജല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ശനിയാഴ്ച വ്യക്തമാക്കി.പ്രസിഡന്റ് പ്രഖ്യാപനത്തെ തുടർന്ന് വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും ഉയർന്നതിനെ തുടർന്നാണ് ഈ പ്രഖ്യാപനം.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കിയ കാര്യങ്ങൾ
- ഇത് വാർഷിക ഫീസല്ല. പുതിയ അപേക്ഷയ്ക്ക് മാത്രം ബാധകമായ ഒറ്റത്തവണ ഫീസാണ്.
2. നിലവിൽ H-1B വിസ കൈവശമുള്ളവരെ സംബന്ധിച്ച് എല്ലാം പഴയതുപോലെ തന്നെയാണ്. അവർ യുഎസിനു പുറത്താണെങ്കിൽ വീണ്ടും പ്രവേശിക്കുന്നതിന് $100,000 ഫീസ്ഈടാക്കില്ല.
3. നിലവിലെ H-1B വിസ ഉടമകൾക്ക് സാധാരണ പോലെ തന്നെ രാജ്യം വിട്ട് പോകാനും വീണ്ടും പ്രവേശിക്കാനും സാധിക്കും. അവരെ ഇന്നലത്തെ പ്രഖ്യാപനം ബാധിക്കില്ല. ഇത് പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്ക് ബാധകമല്ല,
യുഎസിന് പുറത്തുള്ള ജീവനക്കാരോട് വേഗത്തിൽ മടങ്ങാൻ ടെക് കമ്പനികൾ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് വിമാന ടിക്കറ്റ് ചാർജ് കുതിച്ചുയരുകയും ടിക്കറ്റ് കിട്ടാതെയും മറ്റും പലരും പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.
The $100,000 H-1B visa fee is a one-time fee, applicable to new applicants only.