
2025-ലെ സാഹിത്യ നൊബേൽ കരസ്ഥമാക്കി ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രസഹോർക്കൈ. സാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളിൽ പ്രധാനിയാണ് ലാസ്ലോ. 2015-ൽ അദ്ദേഹത്തിൻ്റെ ‘Satantango’ എന്ന നോവലിന് മാൻ ബുക്കർ സമ്മാനം ലഭിച്ചു. 2018-ലെ ബുക്കർ പുരസ്കാരത്തിനുള്ള അന്തിമപട്ടികയിൽ ലാസ്ലോയുടെ ‘ദ വേൾഡ് ഗോസ് ഓൺ’ എന്ന കൃതി ഉൾപ്പെട്ടിരുന്നു.
ഹംഗറിയിൽ 1954-ൽ ജനിച്ച ക്രസ്നഹോർക്കൈ 1985-ലാണ് ആദ്യനോവൽ നോവൽ രചിച്ചത്. ടൂറിൻ കുതിര (The Turin Horse), ‘വടക്ക് ഒരു പർവതം, തെക്ക് ഒരു തടാകം, പടിഞ്ഞാറ് പാതകൾ, കിഴക്ക് ഒരു നദി’ (A Mountain to the North, a Lake to the South, Paths to the West, a River to the East), The Melancholy of Resistance തുടങ്ങി ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്. 2024-ൽ സാഹിത്യ നൊബേൽ ലഭിച്ചത് ദക്ഷിണ കൊറിയൻ സാഹിത്യകാരിയായ ഹാൻ കാങ്ങിനാണ്.