ഹൂസ്റ്റണിൽ നാലാമത് വിപി സത്യൻ മെമ്മോറിയൽ ടൂർണമെന്‍റിന് നാളെ തുടക്കം

മിസ്സൂറി സിറ്റി (ഹൂസ്‌റ്റൺ): ഹൂസ്റ്റണിൽ നോർത്ത് അമേരിക്കയിലെ മലയാളി ഫുട്‌ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന നാലാമത് വി. പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റിന് നാളെ തുടക്കമാകുന്നു. നോർത്ത് അമേരിക്കൻ സോക്കർ ലീഗ് (NAMSL) എന്നറിയപ്പെടുന്ന ഈ ടൂർണമെന്റ് സെപ്റ്റംബർ 5, 6,7 (വെള്ളി ഞായർ) തീയതികളിലാണ് നടക്കുന്നത്.

പ്രമുഖ മലയാളി ക്ലബായ ഹൂസ്‌റ്റൺ യുണൈറ്റഡിൻ്റെ ആതിഥേയത്തിൽ നടക്കുന്ന ഈ ടൂർണമെൻ്റിൽ അമേരിക്കയിലെയും കാനഡയിൽ നിന്നുമായി ഇരുപതോളം ടീമുകൾ പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണ് പ്രാഥമിക റൗണ്ടുകൾ നടക്കുക. ഞായാറാഴ്ച ഫൈനലുകൾ അരങ്ങേറും. ഹൂസ്റ്റണിലെ മിസ്സൂറി സിറ്റിയിലുള്ള ക്യാംപ് സിയന്നാ സ്പോർട്സ് കോംപ്ലെക്സാണ് ടൂർണമെൻ്റ് വേദി.

ഹൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഇതോടൊപ്പം 30 പ്ലസ്, 45 പ്ലസ് കാറ്റഗറികളിൽ ‘നാടൻ’ സെവൻസ് ടൂർണമെന്റും അരങ്ങേറും. ലീഗ് ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി NAMSL പ്രസിഡന്റ് അശാന്ത് ജേക്കബ്, ഹൂസ്റ്റൺ യുണൈറ്റഡ് ചെയർമാൻ പോൾ സ്‌റ്റീഫൻ, മറ്റ് ഭാരവാഹികൾ അറിയിച്ചു.

More Stories from this section

family-dental
witywide